തൃശൂർ: പനിവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രത്യേക ഫീവർ ക്ലിനിക് ആരംഭിച്ചു. ദിവസവും വൈകീട്ട് 4.30 മുതൽ രാത്രി ഏഴുവരെയാണു പ്രവർത്തനം. ഫാർമസി, ലാബ് പരിശോധനകൾ, എക്സ്-റേ, സ്കാനിംഗ് സൗകര്യങ്ങളും ലഭ്യമാണ്. ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, സർജറി, ഗൈനക്കോളജി തുടങ്ങിയ ഒപി സേവനവും വൈകീട്ടുണ്ടാകും.
ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയനോടൊപ്പം സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് എന്നിവർ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ബുക്കിംഗ് നന്പർ - 0487-2461000, 0487-2462000, 0487-2432200.